എന്റെ പൊന്ന് മഴയേ
നീ ആകശത്ത് തന്നെ കറുത്തിരിന്നാട്ടേ
എനിക്കിന്നവളെ കാണാൻ പോകണമെ.
എന്റെ പുഴയെ കവിഞ്ഞൊഴുകല്ലേ
മന്ദമന്ദം ഒഴുകിയാലും
എനിക്കിന്നവളോടൊപ്പം വഞ്ചി തുഴയണമെ.
രാവേ നിലാവ് പൊഴിക്കണേ.
കുളിരിളം തെന്നലാൽ തഴുകണേ.
എനിക്കിന്നവളുടെ നാണം കാണണമെ.
മഴ പെയ്തു.
പുഴ കവിഞ്ഞു.
രാത്രി ഇരുണ്ട് മരവിച്ചു.
ഞങ്ങൾ പ്രകൃതിവിരോധികളായ്
പ്രണയത്തിൽ തിരോഭവിച്ചിരിക്കുന്നു.
പ്രത്യേകതയൊന്നും അവകാശപ്പെടാനില്ലാത്ത കവിത
ReplyDeleteഅടിസ്ഥാനപരമായ കാഴ്ചപ്പാടുകള്‍ മിക്കതും പ്രകൃതിവിരുദ്ധം തന്നെയാവും....
ReplyDeleteമനുഷ്യന്‍ പ്രകൃതിവിരോധികള്‍ ആവുന്നത് ഇങ്ങനെയും?
ReplyDeleteനിന്റെയൊക്കെ കള്ളപ്രണയം ആണെന്ന് ആ മഴയ്ക്കും പുഴയ്ക്കും രാവിനും ഒക്കെ മനസിലായിക്കാണും. ഒക്കെ ദുരുദ്ദേശ്യം മാത്രാണെന്ന്. അവരോക്കെയേ... സത്യോള്ളോരാ...
(Please remove word verification)
മേനക.. :):)
ReplyDeleteനാരദൻ... പ്രകൃതിയല്ലേ അടിസ്ഥാനം?
സോണീ... ശരിയാരിക്കും, വെരിഫിക്കേഷൻ കളഞ്ഞു.
പ്രാകൃതപ്രകൃതിവിരുദ്ധന്‍ !!! :-)
ReplyDeleteഹയ്യോ!!!!
ReplyDelete